മദ്യപിച്ച് ബസിൽ കയറി ശല്യംചെയ്ത ആളെ കായികമായി നേരിട്ട് യുവതി

പനമരം: മദ്യപിച്ച് ബസിൽ കയറി തുടര്‍ച്ചയായി ശല്യം ചെയ്ത ആളെ കൈകാര്യം ചെയ്ത് യുവതി. വയനാട് പനമരം കാപ്പുംചാല്‍ സ്വദേശിയായ സന്ധ്യയാണ് അക്രമിയെ കായികമായി നേരിട്ടത്.

നാലാം മൈലിൽ നിന്ന് വേങ്ങപ്പള്ളിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. പടിഞ്ഞാറത്തറ സ്റ്റാൻഡിൽ നിന്ന് കയറിയയാൾ സന്ധ്യയുടെ തൊട്ടടുത്ത സീറ്റിൽ ഇരിക്കുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ശല്യംചെയ്യല്‍ തുടങ്ങി. പിറകിലെ സീറ്റിലേക്ക് മാറിയിരിക്കാൻ ആവശ്യപ്പെട്ടെങ്കിലും അയാൾ അനുസരിച്ചില്ലെന്നും സന്ധ്യ പറയുന്നു.

തുടർന്ന് കണ്ടക്ടറുടെ സഹായം തേടി. കണ്ടക്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എഴുന്നേറ്റ് പോയി. ബസിനു മുന്നിൽ കയറി നിന്ന് തന്നെയും കണ്ടക്ടറെയും അടക്കം തെറിവിളിക്കുകയും അശ്ലീലം പറയുകയും ചെയ്തു. പിന്നീട് ബസിലേക്ക് കയറി അശ്ലീല ഭാഷണം തുടരുകയും തന്റെ താടിക്ക് തോണ്ടുകയും ചെയ്തതോടെയാണ് പ്രതികരിച്ചതെന്നും യുവതി പറഞ്ഞു.

ബസിലുള്ള മറ്റാളുകൾ അയാളെ അടിക്കാൻ ശ്രമിച്ചെങ്കിലും താൻ തടയുകയായിരുന്നു. മറ്റുള്ളവർ അടിച്ചാൽ കേസ് മാറും. തന്നെ ശല്യം ചെയ്തത് താൻ തന്നെ നോക്കിക്കൊള്ളാമെന്ന് അവരോട് പറഞ്ഞുവെന്നും യുവതി വ്യക്തമാക്കി.

വിഡിയോ കാണാൻ ഈ ലിങ്കിൽ ക്ലിക്ക് ​ചെയ്യുക

Tags:    
News Summary - The young woman physically confronted the man who got on the bus drunk and harassed her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.