Posted On
date_range Updated On
date_range കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു
അടിമാലി: പൂപ്പാറയിൽ കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. പൂപ്പാറ തലക്കുളത്ത് കോരം പാറ സ്വദേശിനി വിമല (45 ) ആണ് കൊല്ലപ്പെട്ടത്. സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് 2.15നാണ് സംഭവം.
ഭർത്താവ് ചിരഞ്ജീവി. മക്കൾ ഇളങ്കോവർ (25), ഗോപി (22). പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവരെല്ലാം സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.