പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; ശസ്ത്രക്രിയയിലെ പിഴവെന്ന് പരാതി

കമ്പളക്കാട്: പ്രസവ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു. കമ്പളക്കാട് വെള്ളാരം കുനിയിലെ പടിഞ്ഞാറയിൽ സുബൈദയുടെ മകൾ നുസ്റത്ത് (23) ആണ് മരിച്ചത്. പുഴക്കം വയൽ സ്വദേശി വൈശ്യൻ വീട്ടിൽ നൗഷാദാണ് ഭർത്താവ്.

ബുധനാഴ്ച രാവിലെ 11 മണിയോടെ കൽപറ്റ ജനറൽ ആശുപത്രിയിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് ഇവരെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ജനറൽ ആശുപത്രിയിൽ സിസേറിയനിൽ സംഭവിച്ച പിഴവുമൂലമാണ് യുവതി മരിച്ചതെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പരേതനായ തച്ചംപൊയിൽ കുഞ്ഞി മുഹമ്മദാണ് പിതാവ്. രണ്ടര വയസ്സുകാരൻ മുഹമ്മദ് നഹ് യാൻ മകനാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്‌ച ഉച്ച കഴിഞ്ഞ് കമ്പളക്കാട് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും

Tags:    
News Summary - The woman died after giving birth; Complaint about error in surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.