വി.ഡി. സതീശൻ

വഖഫ്​ ഭേദഗതി നിയമം പൂർണമായി പിൻവലിക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: സമൂഹത്തില്‍ വിഭാഗീയത ഉണ്ടാക്കുകയെന്ന സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വകുപ്പുകള്‍ സ്റ്റേ ചെയ്ത സുപ്രീംകോടതിയുടെ ഇടക്കാല വിധി സ്വാഗതാര്‍ഹവും ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതുമാണെന്ന്​ പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശൻ.

നിയമത്തിന്റെ ഉദ്ദേശശുദ്ധി ചോദ്യംചെയ്യുന്നതാണ് വിധി. ഏതാനും വ്യവസ്ഥകള്‍ മാത്രമല്ല, ഭേദഗതി നിയമം പൂര്‍ണമായി പിന്‍വലിക്കുകയാണ് വേണ്ടത്. കലക്ടര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താവിക്കാന്‍ അനുവാദമില്ലെന്ന കോടതി നിലപാട് സ്വാഗതാര്‍ഹമാണ്. നിയമ നിർമാണത്തിലൂടെ വര്‍ഗീയ അജണ്ട നടപ്പാക്കാമെന്ന സംഘ്പരിവാര്‍ ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്കാണ് സുപ്രീംകോടതി പ്രഹരമേല്‍പിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The Waqf Amendment Act should be completely repealed - VD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.