കോഴിക്കോട്: വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉപരിപഠനത്തിന്റെ അനന്തസാധ്യതകൾ തുറന്നിട്ട് കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ-കരിയർ മേളയായ ‘മാധ്യമം എജുകഫെ’ക്ക് ഏപ്രിൽ 17ന് കോഴിക്കോട്ട് തുടക്കമാകും. വിദ്യാർഥികൾക്ക് അഭിരുചിക്കിണങ്ങിയ കോഴ്സുകളും കാമ്പസുകളും കണ്ടെത്താൻ വഴിയൊരുക്കുന്ന ഈ വിദ്യാഭ്യാസ ഉത്സവം കോഴിക്കോട്, മലപ്പുറം, കൊച്ചി എന്നിവിടങ്ങളിലായാണ് അരങ്ങേറുന്നത്.
ഏപ്രിൽ 17, 18 തീയതികളിൽ കോഴിക്കോട് ആസ്പിൻ കോർട്ട്യാർഡിലാണ് ആദ്യ മേള നടക്കുന്നത്. തുടർന്ന് ഏപ്രിൽ 21, 22 തീയതികളിൽ മലപ്പുറം റോസ് ലോഞ്ചിലും ഏപ്രിൽ 24, 25 തീയതികളിൽ കൊച്ചിയിലെ റെന ഇവന്റ് ഹബ്ബിലുമായി എജുകഫെ നടക്കും. എൻജിനീയറിങ്, മെഡിക്കൽ തുടങ്ങിയ പരമ്പരാഗത ചിന്തകൾക്കപ്പുറം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങിയ പുതിയകാല കോഴ്സുകളെക്കുറിച്ച് വിദഗ്ധർ മേളയിൽ സംസാരിക്കും. പുതിയ തലമുറ നേരിടുന്ന മാനസിക സമ്മർദങ്ങൾ കുറക്കാൻ പ്രമുഖ നടിയും അവതാരകയുമായ അശ്വതി ശ്രീകാന്തിന്റെയും അനുനന്ദയുടെയും നേതൃത്വത്തിലുള്ള ‘ബികമിങ്’ ടീം എജുകഫെയിൽ വെൽനസ് പിന്തുണയുമായി എത്തും. കൂടാതെ, വിദ്യാർഥികൾക്ക് ഏറ്റവും അനുയോജ്യമായ കോഴ്സുകൾ ശാസ്ത്രീയമായി കണ്ടെത്താൻ ‘സിജി’ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും കൗൺസലിങ്ങുമുണ്ടാകും.
വിവിധ വേദികളിലായി നടക്കുന്ന സെഷനുകൾക്കും പാനൽ ചർച്ചകൾക്കും പ്രമുഖർ നേതൃത്വം നൽകും. മുൻ യു.എൻ ആൻഡ് ഇന്ത്യൻ സിവിൽ സെർവന്റ് എം.പി. ജോസഫ് ഐ.എ.എസ്, വോളിബാൾ ഇതിഹാസം ടോം ജോസഫ്, ട്രാൻസ്ഫോർമേഷൻ കൺസൾട്ടന്റ് ബ്രാൻഡ് സ്വാമി, കോർപറേറ്റ് കൺസൾട്ടന്റും ലൈഫ് കോച്ചുമായ ഡോ. റാഷിദ് ഗസ്സാലി, ഗിന്നസ് റെക്കോഡ് ജേതാവ് അജി ആർ., യുവപ്രഭാഷക ഫാത്തിമ നർഗീസ് ശിഹാബ്, സൈബർ വിദഗ്ധൻ ജിയാസ് ജമാൽ, മെന്റലിസ്റ്റ് താഹിർ, ഫാസിൽ ബഷീർ, വിദ്യാഭ്യാസ വിദഗ്ധൻ അജ്മൽ സി., ഡാറ്റാ അനലിസ്റ്റ് മുഹമ്മദ് അൽഫാൻ, ഷെഫ് വിനോദ്, ഹാമിദലി വാഴക്കാട് തുടങ്ങിയവർ വിദ്യാർഥികളുമായി സംവദിക്കും.
ഹൈബ്രിഡ് വിദ്യാഭ്യാസ പദ്ധതിയായ ‘ഫ്യൂച്ചർ’ ആണ് മുഖ്യ പ്രായോജകർ. ഇന്ത്യയിലെയും വിദേശത്തെയും നൂറുകണക്കിന് പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അണിനിരക്കുന്ന മേളയിൽ പ്രവേശനം പൂർണമായും സൗജന്യമാണ്. www.myeducafe.com എന്ന വെബ്സൈറ്റിലൂടെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മുൻകൂട്ടി സീറ്റുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വാട്സ്ആപ്പ് നമ്പർ: 96450 07116.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.