പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് നാല് മരണം; നിരവധി പേർക്ക് പരിക്ക്

ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് അപകടം. നാല് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. തിരുനെൽവേലി സ്വദേശി സി. പെരുമാൾ (59), തിരുനെൽവേലി സ്വദേശി വള്ളിയമ്മ (70), സുശീന്ദ്രൻ(8), സുധ(20) എന്നിവരാണ് മരിച്ചത്.

തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്.

മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരാണ് ഇവരെന്നാണ് വിവരം. മടക്കയാത്രയിലാണ് അപകടം ഉണ്ടായത്.

Tags:    
News Summary - The van flipped over to Coca on the poop; Two dead, many injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.