നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണു; കണ്ണൂർ കോളയാടാണ് സംഭവം

കണ്ണൂർ: കണ്ണൂരിൽ നിർമാണത്തിലിരുന്ന ഇരുനില വീട് തകർന്നു വീണു. ചിറ്റേരി ബാബുവിന്‍റെ 2500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള വീടാണ് നിലംപതിച്ചത്. രാവിലെ അഞ്ചു മണിയോടെ കണ്ണൂർ കോളയാടാണ് സംഭവം. പ്രദേശത്ത് ഇന്നലെയും ഇന്നും ശക്തമായ മഴയാണ് പെയ്യുന്നത്.

അതേസമയം, സംസ്ഥാനത്തെ 11 ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്കും ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കുമാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥയാണിത്.

അടുത്ത അഞ്ച് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നും പ്രവചനമുണ്ട്.

Tags:    
News Summary - The two-storied house under construction collapsed; The incident took place in Kannur Kolayad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.