Posted On
date_range Updated On
date_range വയനാട് സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു
വയനാട്: വയനാട് പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ എസ്റ്റേറ്റിലെ തേയില തോട്ടത്തിന് സമീപത്തെ റോഡിലൂടെ വാഹനത്തിൽ വന്ന യാത്രക്കാരനാണ് അപ്രതീക്ഷിതമായി പുലിയെ കണ്ടത്.
തേയില തോട്ടത്തിൽ ഒരു മൃഗം പതിയിരിക്കുന്നത് പോലെ തോന്നിയ യാത്രക്കാർ സൂക്ഷ്മമായി നോക്കിയപ്പോൾ പുള്ളിപ്പുലിയാണെന്ന് ബോധ്യമായി. ഉടനെ ഇവർ പുലിയുടെ ദൃശ്യങ്ങൾ മെബൈലിൽ പകർത്തുകയും ചെയ്തു.
സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കെത്തുന്ന ഭാഗത്താണ് പുലിയെത്തിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.