Posted On
date_range Updated On
date_range മൂന്നാറിൽ നിന്ന് പിടികൂടിയ കടുവ ചത്തു
ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ നിന്നും പടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നുവിട്ട കടുവ ചത്തു. വനത്തിനുള്ളിലെ തടാകത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. മുങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച പ്രത്യേക സമിതിയുടെ മേൽനോട്ടത്തിൽ പോസ്റ്റുമോര്‍ട്ടം നടത്തും.
സഞ്ചാരപദം മനസിലാക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ചാണ് വനത്തിലേക്ക് കടുവയെ തുറന്ന് വിട്ടത്. എന്നാൽ കഴിഞ്ഞദിവസം ഇതുമായുള്ള ബന്ധം നഷ്ടപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടുവയുടെ ജഡം കണ്ടെത്തിയത്. നെയ്മക്കാട് ഭാഗത്തെ ജനവാസമേഖലയിലിറങ്ങിയ കടുവയെ ഒക്ടോബർ നാലിനാണാണ് വനം വകുപ്പ് കെണിവെച്ച് പിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.