ഏഴംകുളം ക്ഷേത്രത്തിലെ തൂക്കുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

 അടൂർ: ഏഴംകുളം തേപ്പുപാറ കണിയാകുഴി മേലേതിൽ വീട്ടിൽ മണിക്കുട്ടൻ ( 50) മരിച്ച നിലയിൽ കണ്ടെത്തിയത്. പാലമുക്ക് തേപ്പുപാറ റോഡിൽ തോടിന്റെ കലങ്കിൽ നിന്ന് താഴേക്ക് വീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇയാൾ ശനിയാഴ്ച ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടിൽ തൂക്കക്കാരനായി ഉണ്ടായിരുന്നു.

ഞായറാഴ്ച ഇയാളുടെ മകൻ പ്രമുഖ അഭിഭാഷകന്റെ മകനുവേണ്ടി തൂക്കക്കാരനായി ഉണ്ടായിരുന്നു. ആ സമയവും മണിക്കുട്ടൻ സഹായിയായി ക്ഷേത്രത്തിൽ ഉണ്ടായിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പോയ മണിക്കുട്ടനെ കലങ്ങിന് സമീപം കണ്ടതായി പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. 

Tags:    
News Summary - The thookkukaran of the Ezhamkulam temple was found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.