Posted On
date_range Updated On
date_range മൂന്നാം ഡോസ് കോവിഡ് വാക്സിന് അനുമതി നൽകാനാവില്ല; സൗദി പ്രവാസിയുടെ ഹരജിയിൽ നിലപാടെടുത്ത് കേന്ദ്രസർക്കാർ
കൊച്ചി: മൂന്നാം ഡോസ് കോവിഡ് വാക്സിന് അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഹൈകോടതിയിലാണ് കേന്ദ്രസർക്കാർ ഇതുമായി ബന്ധപ്പെട്ട നിലപാട് അറിയിച്ചത്. മൂന്നാം ഡോസിന് അനുമതി ആവശ്യപ്പെട്ട് കണ്ണൂർ സ്വദേശി ഗിരികുമാർ സമർപ്പിച്ച ഹരജിയിലാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.
മൂന്നാം ഡോസിന് അനുമതി നൽകാൻ നിലവിൽ നിയമമില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. സൗദിയിൽ കോവാക്സിന് അംഗീകാരം ഇല്ലാത്തതിനാലാണ് ഹൈകോടതിയിൽ ഹരജി നൽകിയതെന്ന് ഹരജിക്കാരനും പറഞ്ഞു. ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്സിന് ഇതുവരെ പല ലോകരാജ്യങ്ങളും അനുമതി നൽകിയിട്ടില്ല.
സൗദി അറേബ്യയും കോവാക്സിന് അംഗീകാരം നൽകിയിട്ടില്ല. ലോകാരോഗ്യസംഘടനക്ക് മുമ്പാകെ അനുമതിക്കായുള്ള കോവാക്സിൻ അപേക്ഷ എത്തിയിട്ടുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടന ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.