അമ്പലപ്പുഴ: വിദ്യാർഥിനികളോട് അപമര്യാദയായും ലൈംഗികച്ചുവയോടും സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ.കാക്കാഴം എസ്.എൻ.വി ടി.ടി.ഐയിലെ അധ്യാപകനും ചെട്ടികുളങ്ങര പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര കൈതവടക്ക് ശ്രീഭവനിൽ ശ്രീജിത്തിനെയാണ് (43) പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്.
ലൈംഗികച്ചുവയോടും അപമര്യാദയായും പെരുമാറിയെന്ന് കാണിച്ച് നാലു വിദ്യാർഥിനികൾ ഏതാനും ദിവസം മുമ്പ് പ്രഥമാധ്യാപികക്കും പൊലീസിലും നൽകിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും വിദ്യാർഥിനികൾ പരാതി പിൻവലിച്ചതോടെ കോടതി ജാമ്യമനുവദിച്ചിരുന്നു.
അതിനിടെ മറ്റൊരു വിദ്യാർഥിനി സമാനമായ പരാതി അമ്പലപ്പുഴ പൊലീസിൽ നൽകുകയായിരുന്നു. തുടർന്ന് ജില്ല പൊലീസ് മേധാവി അന്വേഷണത്തിന് രൂപവത്കരിച്ച പുന്നപ്ര സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കിയ അധ്യാപകനെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.