പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ചിഹ്നം ഇന്നറിയാം

തിരുവനന്തപുരം: നടപടിക്രമങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കെ സ്ഥാനാർഥികളുടെ ചിഹ്നങ്ങൾ നിശ്ചയിച്ചുള്ള വിജ്ഞാപനം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. അതിനുശേഷം തദ്ദേശസ്ഥാപന അധ്യക്ഷരുടെ സംവരണപ്പട്ടിക കൂടി പുറത്തുവന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലേക്ക് കമീഷൻ കടക്കും. നവംബർ അഞ്ചിന് ശേഷം ഏത് ദിവസവും വിജ്ഞാപനം ഉണ്ടായേക്കാം. അതുകഴിഞ്ഞാൽ ഒരുതവണകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ ഒരവസരം കമ്മീഷൻ നൽകും. അത് ചുരുക്കം ദിവസത്തേക്ക് മാത്രമായിരിക്കും.

തെരഞ്ഞെടുപ്പ് ചട്ടപ്രകാരമുള്ള നടപടിയുടെ ഭാഗമായാണിത്. ഒരാഴ്ചയോളം മാത്രമെ അതിന് സമയ ദൈർഘ്യമുണ്ടാകൂ. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷം, മത്സരിക്കുന്ന സ്ഥാനാർഥിക്ക് ഒരു പക്ഷെ വോട്ടർ പട്ടികയിൽ പേരില്ലെങ്കിൽ അതിനുള്ള അവരസം നൽകാൻ കൂടിയാണിത്. പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താം. ഏഴുദിവസത്തിന് ശേഷം നടത്തുന്ന ഹിയറിങ്ങിന് ശേഷമാകും പട്ടികയിൽ പേര് ഉൾപ്പെടുത്തുക. ദേശീയ- സംസ്ഥാന പാർട്ടികൾക്കും സ്വതന്ത്രന്മാരും ചേർത്ത് 114 ചിഹ്നങ്ങൾ ആണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇക്കുറി സ്ഥാനാർഥികൾക്ക് അനുവദിക്കുന്നത്.

ദേശീയ പാർട്ടികൾക്ക് ആറ്, സംസ്ഥാന പാർട്ടികൾക്ക് ആറ്, എം.എൽ.എമാരും തദ്ദേശസ്ഥാപന പ്രതിനിധികളുമുള്ള മറ്റ് സംസ്ഥാന പാർട്ടികൾക്കായി 28, സ്വതന്ത്രന്മാർക്കായി 74 അടക്കം 114 ചിഹ്നങ്ങളാണ് കമ്മീഷൻ അനുവദിക്കുക. ഏതെങ്കിലും പാർട്ടി സ്വതന്ത്രനായി മത്സരിക്കുന്ന സ്ഥാനാർഥിക്ക് ഒരിടത്ത് നൽകുന്ന ചിഹ്നമായിരിക്കില്ല ഇതേ പാർട്ടിയുടെ മറ്റൊരു സ്വതന്ത്രന് കിട്ടുക. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലേക്കും ഈ ഒരു രീതിയാവും അവലംബിക്കുക.

ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ സ്ഥാനങ്ങളുടെ പട്ടിക തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ നിശ്ചയിക്കും. പ്രസിഡന്റ്, ചെയർമാൻ, മേയർ സ്ഥാനങ്ങൾ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടിക വർഗം സ്ത്രീ, പട്ടിക ജാതി, പട്ടിക വർഗം എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്യുന്നതിന് സംസ്ഥാനതലത്തിൽ എണ്ണം നിശ്ചയിച്ച് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. അതനുസരിച്ചാണ് ഓരോ സംവരണ വിഭാഗത്തിന്റെയും ജനസംഖ്യ പരിഗണിച്ച് അധ്യക്ഷ സ്ഥാനം സംവരണം ചെയ്യേണ്ട തദ്ദേശ സ്ഥാപനങ്ങൾ ഏതൊക്കെയാണെന്ന് ആവർത്തനക്രമം പാലിച്ച് കമീഷൻ നിശ്ചയിക്കുക. ഇതിനായി 1995 മുതൽ നൽകിയിരുന്ന സംവരണം പരിഗണിക്കും. കൂടാതെ വോട്ടുയന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധനയും ഇതിനകം പൂർത്തിയാക്കി.

കോ​ർ​പ​റേ​ഷ​ൻ, മ​ുനി​സി​പ്പാ​ലി​റ്റി സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​മാ​യി

തി​രു​വ​ന​ന്ത​പു​രം: അ​തി​ർ​ത്തി പു​ന​ർ​വി​ഭ​ജ​ന​ത്തി​ലൂ​ടെ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഓ​രോ സ്ഥി​രം​സ​മി​തി​യി​ലു​മു​ള്ള അം​ഗ​ങ്ങ​ളു​ടെ എ​ണ്ണം പു​തു​ക്കി നി​ശ്ച​യി​ച്ചു. മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​മാ​ണ്‌ പു​നഃ​ക്ര​മീ​ക​രി​ച്ച​ത്‌. പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ത്‌ വൈ​കാ​തെ ഉ​ണ്ടാ​കും. വാ​ർ​ഡ്‌ പു​ന​ർ​നി​ർ​ണ​യ​ത്തി​നു​ശേ​ഷം മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ കു​റ​ഞ്ഞ​ത്‌ 26ഉം ​കൂ​ടി​യ​ത്‌ 53 വാ​ർ​ഡു​മാ​ണു​ള്ള​ത്‌.

26 വാ​ർ​ഡു​ള്ള മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ ധ​ന​കാ​ര്യ സ്ഥി​രം​സ​മി​തി​യി​ൽ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഉ​ൾ​പ്പെ​ടെ ഏ​ഴ്​ അം​ഗ​ങ്ങ​ളു​ണ്ടാ​കും. വി​ക​സ​നം, ക്ഷേ​മം, ആ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും സ്ഥി​രം​സ​മി​തി​ക​ളി​ൽ ആ​റു​വീ​തം അം​ഗ​ങ്ങ​ളാ​കും ഉ​ണ്ടാ​കു​ക. വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്‌ അ​നു​സ​രി​ച്ച്‌ സ്ഥി​രം​സ​മി​തി​യു​ടെ അം​ഗ​ബ​ല​വും കൂ​ടും. 53 വാ​ർ​ഡു​ക​ളു​ള്ള മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ എ​ല്ലാ സ്ഥി​രം​സ​മി​തി​യി​ലും 13 അം​ഗ​ങ്ങ​ൾ വീ​ത​മാ​കും.കോ​ർ​പ​റേ​ഷ​നു​ക​ളി​ൽ 56 മു​ത​ൽ 101 വ​രെ വാ​ർ​ഡു​ക​ളാ​ണു​ള്ള​ത്‌.

56 വാ​ർ​ഡു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി​യി​ൽ ആ​റ്​ അം​ഗ​ങ്ങ​ളും മ​റ്റ്‌ സ​മി​തി​ക​ളി​ൽ ഏ​ഴ്‌ അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും. 101 വാ​ർ​ഡു​ള്ള കോ​ർ​പ​റേ​ഷ​നി​ൽ ധ​നം, വി​ക​സ​നം, ക്ഷേ​മം, ആ​രോ​ഗ്യം സ​മി​തി​ക​ളി​ൽ 13 അം​ഗ​ങ്ങ​ളും മ​രാ​മ​ത്ത്‌, ന​ഗ​രാ​സൂ​ത്ര​ണം, നി​കു​തി, വി​ദ്യാ​ഭ്യാ​സ സ​മി​തി​ക​ളി​ൽ 12 അം​ഗ​ങ്ങ​ളു​മാ​യി​രി​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​രു​ടെ സം​വ​ര​ണ​വും വൈ​കാ​തെ തീ​രു​മാ​നി​ക്കും.

ജ​ന​സം​ഖ്യ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത, പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​ജാ​തി വ​നി​ത, പ​ട്ടി​ക​വ​ർ​ഗം, പ​ട്ടി​ക​വ​ർ​ഗ വ​നി​ത സം​വ​ര​ണ​ങ്ങ​ളാ​ണ്‌ നി​ശ്ച​യി​ക്കു​ക. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്‌ ക​മീ​ഷ​നാ​ണ്‌ സം​വ​ര​ണം നി​ശ്ച​യി​ക്കു​ന്ന​ത്‌. ര​ണ്ടു​ത​വ​ണ തു​ട​ർ​ച്ച​യാ​യി അ​ധ്യ​ക്ഷ​സ്ഥാ​നം സം​വ​ര​ണ​മാ​യ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഒ​ഴി​വാ​ക്കും. ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ന്മാ​രു​ടെ സം​വ​ര​ണം നി​ശ്ച​യി​ക്കു​ന്ന​തോ​ടെ ക​മീ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്‌ പ്ര​ഖ്യാ​പ​ന​ത്തി​ലേ​ക്ക്‌ ക​ട​ക്കും.

Tags:    
News Summary - The symbols of the parties and candidates are well known today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.