കൂറ്റനാട്: കൊലപാതകം ഉള്‍പ്പടെ നിരവധി കളവ് കേസിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റുചെയ്തു. വടക്കഞ്ചേരി വണ്ടാഴി നെല്ലേകാട് ഉദയകുമാര്‍ (26) ആണ് അറസ്റ്റിലായത്. ആറങ്ങോട്ടുകര മുല്ലക്കൽ ഉത്സവത്തിന് അമ്പലപറമ്പിൽ നിന്ന് അഞ്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച പരാതിയില്‍ ചാലിശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികെയാണ് ഇയാള്‍ പിടിയിലായത്. വിവിധ ഉത്സവ സ്ഥലങ്ങളിൽ നിന്നും മൊബൈൽ ഫോണുകളും പണം അടങ്ങിയ പഴ്സും മോഷണം നടത്തിയും മറ്റു നിരവധി കേസുകളിലും പ്രതിയാണ്.
വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉത്സവ പറമ്പിൽ വച്ച് മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് പൊലീസ് പിടികൂടിയത്. മംഗലം ഡാം പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പെൺകുട്ടിയെ കൊന്നതുൾപ്പടെയുള്ള കൊലപാതകക്കേസിലും കവർച്ചക്കേസിലും ഇയാൾ പ്രതിയാണ്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. സതീഷ്കുമാർ, എ.എസ്. ഐ റഷീദലി, എസ്.സി.പി.ഒ അബ്ദുൾ റഷീദ്, ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീകുമാർ, സി. പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.