പെരുമ്പാവൂര്‍: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്‍റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് റോഡിലേക്ക് തെറിച്ചു വീണ വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. പെരുമ്പാവൂര്‍ -ആലുവ റോഡില്‍ മഞ്ഞപ്പെട്ടി കുതിരപ്പറമ്പ് പേണാട്ട് വീട്ടില്‍ റഷീദിന്‍റെ മകളും ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ ഫര്‍ഹ ഫാത്തിമക്കാണ് പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ സര്‍ജറിക്ക് വിധേയയാക്കി.
വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ മഞ്ഞപ്പെട്ടി ജങ്ഷനില്‍നിന്ന് ബസില്‍ കയറി തൊട്ടടുത്ത പെരിയാര്‍ ജങ്ഷനില്‍ എത്തുന്നതിന് മുമ്പ് ഡോര്‍ തുറന്നുപോകുകയായിരുന്നു. ചവിട്ടുപടിയില്‍ നില്‍ക്കുകയായിരുന്നു ഫര്‍ഹ ഫാത്തിമ. ഇതിനിടെയാണ് ഡോര്‍ തുറന്നു പോയത്. മറ്റുള്ളവര്‍ അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
പെരുമ്പാവൂര്‍ -ആലുവ കെ.എസ്.ആര്‍.ടി.സി റോഡില്‍ കൂടുതല്‍ സർവിസ് അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് അപകടമുണ്ടായത്. രാവിലെയും വൈകീട്ടും സ്‌കൂള്‍ സമയങ്ങളില്‍ ബസുകള്‍ തുച്ഛമാണ്. ഇത് സംബന്ധിച്ച് വകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയിട്ടും പരിഹാരമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.