സ്‌കൂള്‍ വാൻ പാടത്തേക്ക് ചരിഞ്ഞ നിലയില്‍
Posted On
date_range Updated On
date_range സ്‌കൂള്‍ വാൻ പാടത്തേക്ക് ചരിഞ്ഞു
ആനക്കര: സ്‌കൈലാബില്‍ സ്‌കൂള്‍ വാൻ പാടത്തേക്ക് ചരിഞ്ഞു. വൻ അപകടം ഒഴിവായി. തിങ്കളാഴ്ച രാവിലെ വെള്ളാളൂര്‍ സ്‌കൂളിന്റെ വാനാണ് വിദ്യാർഥികളുമായി വരുമ്പോള്‍ പാടത്തേക്ക് ചരിഞ്ഞത്. വാൻ നാട്ടുകാരുടെ സഹായത്തോടെ വലിച്ചു കയറ്റി. വീതി കുറഞ്ഞ റോഡിന്റെ ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് പാടത്തേക്ക് ചരിഞ്ഞത്.
ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കീറുന്ന ജോലി തകൃതിയായി നടക്കുകയാണ്. ഗ്രാമീണ റോഡുകൾ കീറി പൈപ്പിട്ടിരിക്കുകയാണ്. വീതി കുറഞ്ഞ റോഡുകളിലൂടെ പൈപ്പ് ലൈന്‍ കീറിയതിനാല്‍ വാഹനങ്ങൾ ചാലിലേക്ക് ചരിയാൻ സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.