ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ തലയിടിച്ച് വീണ് മരിച്ചു; അപകടം മക്കളുടെ കൺമുന്നിൽ

തൊടുപുഴ: സ്കൂൾ ബസിൽ ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ തലയിടിച്ച് വീണ് മരിച്ചു. തൊടുപുഴ ചീനിക്കുഴി ബൗണ്ടറി പടിഞ്ഞാറയിൽ ജിജോ (40) ആണ് മരിച്ചത്.

ഉടുമ്പന്നൂർ‌ സെന്റ് ജോർജ് സ്കൂളിന്‍റെ ബസ് ക്ലീനറാണ്. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികളെ കയറ്റാനായി ബസ് നിർത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് കുട്ടികൾ ബെല്ലടിക്കുകയായിരുന്നു.

പിന്നാലെ ഡ്രൈവർ ബസ് മുന്നോട്ടെടുത്തു. ഇതിനിടെ ഓടിക്കയറാൻ ശ്രമിച്ച ജിജോ തെന്നി റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. പിന്നാലെ തല ബസിന്‍റെ ടയറിനടിയിൽ കുടുങ്ങുകയും ചെയ്തു. ജിജോയുടെ കുട്ടികളും ഈസമയം ബസിൽ ഉണ്ടായിരുന്നു.

ഉടൻ തന്നെ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    
News Summary - The school bus cleaner died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.