തിരുവനന്തപുരം : ലൈഫ് മിഷൻ പദ്ധതിക്ക് 140 കോടി അനുവദിച്ച് പട്ടികവർഗ വകുപ്പിന്റെ ഉത്തരവ്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികവർഗ ഗുണഭോക്താക്കൾക്ക് വകുപ്പിന്റെ വിഹിതമായി ധനസഹായം അനുവദിക്കുന്നതിന് 2022-23ൽ വകയിരുത്തിയിരിക്കുന്ന 140 കോടിയാണ് ലൈഫ് മിഷന് അനുവദിച്ചത്.
ലൈഫ് മിഷൻ പദ്ധതി പ്രകാരം പട്ടികവർഗക്കാരുടെ ഭവന നിർമ്മാണത്തിനായി നടപ്പു വർഷം 15,000 ഗുണഭോക്താക്കളിൽ 9,783 പേർക്ക് മൂന്ന് ലക്ഷം രൂപ നിരക്കിൽ 293.49 കോടി രൂപയും 5,217 പേർക്ക് ഒരു ലക്ഷം രൂപ നിരക്കിൽ 52.17 കോടി രൂപയും ഉൾപ്പെടെ ആകെ 345.66 കോടി രൂപ ആവശ്യമാണ്.
മിഷനിൽ ബാക്കിയുള്ള 81.04 കോടി രൂപ കഴിച്ച് ആകെ 264.62 കോടി രൂപ അനുവദിക്കണമെന്ന് ലൈഫ് മിഷൻ ആവശ്യപ്പെട്ടിരുന്നു. 2022-2023 വർഷം ലൈഫ് മിഷൻ ഭവന നിർമ്മാണത്തിനായി അനുവദിച്ച് 140 കോടി രൂപ ലൈഫ് മിഷന് അനുവദിക്കുന്നതിന് അനുമതി നൽകണമെന്ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ കത്ത് നൽകിതിനെ തുടർന്നാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.