Posted On
date_range Updated On
date_range ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പട്ടികജാതി-വർഗ കമീഷൻ കേസെടുത്തു
സാമൂഹ്യ പ്രവർത്തകയും പട്ടിക വിഭാഗത്തിൽപ്പെട്ടയാളുമായ ബിന്ദു അമ്മിണിയെ ആക്രമിച്ച സംഭവത്തിൽ പട്ടകജാതി പട്ടിക വർഗ കമീഷൻ കേസെടുത്തു. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്തുവെന്ന് കമീഷൻ രജിസ്ട്രാർ പി. ഷെർളി അറിയിച്ചു.
കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യലഹരിയിലുള്ള ചിലർ ബിന്ദു അമ്മിണിയോട് അപമര്യാദയായി പെരുമാറുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുത്തുവെന്ന് വാർത്താകുറിപ്പിലൂടെ അറിയിച്ചു.
സംഭവം സംബന്ധിച്ച വിശദ റിപ്പോർട്ട് ഏഴു ദിവസത്തിനകം നൽകണമെന്ന് ജില്ലാ പൊലീസ് മേധാവിയോട് കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽവെച്ച് ബുധനാഴ്ച വൈകീട്ടാണ് ബിന്ദുവിനെ ആക്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.