കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കിരണിന്‍റേതെന്ന് ബന്ധുക്കൾ; ഡി.എന്‍.എ. പരിശോധന നടത്തുമെന്ന് പൊലീസ്
തിരുവനന്തപുരം: കുളച്ചലിൽ കടലിൽ കണ്ടെത്തിയ മൃതദേഹം ആഴിമലയിൽ കഴിഞ്ഞ ദിവസം കാണാതായ കിരണിന്‍റേതെന്ന് ബന്ധുക്കൾ. കിരണിന്‍റെ അച്ഛൻ അടക്കമുള്ള കുടുംബാംഗങ്ങളാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
അതേസമയം, മൃതദേഹത്തിന്‍റെ ഡി.എന്‍.എ. പരിശോധന പൂർത്തിയാക്കിയ ശേഷമെ കിരണിന്‍റേതാണെന്ന് സ്ഥിരീകരിക്കൂവെന്ന് പൊലീസ് അറിയിച്ചു. ഡി.എന്‍.എ. ഫലം വന്ന ശേഷമെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകൂവെന്നും അധികൃതർ വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് കുളച്ചല്‍ തീരത്ത് യുവാവിന്റെ മൃതദേഹം അഴുകിയനിലയില്‍ കണ്ടെത്തിയത്. ഈ വിവരം കുളച്ചൽ പൊലീസ് വിഴിഞ്ഞം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് വിഴിഞ്ഞം പൊലീസും കിരണിന്‍റെ ബന്ധുക്കളും കുളച്ചലിൽ എത്തിയത്.
കഴിഞ്ഞ ശനിയാഴ്ചയാണ് പെൺസുഹൃത്തിനെ കാണാനെത്തിയ നരുവാംമൂട് സ്വദേശി കിരണിനെ ആഴിമലയിൽ നിന്ന് കാണാതായത്. സംഭവം നടന്ന ദിവസം മുതൽ തീരദേശ പൊലീസ് കടലിൽ തിരച്ചിൽ നടത്തി വരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.