ഇ​ടു​ക്കി ഡാ​മി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാ​മി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലർട്ടാക്കിയത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. 

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. റൂൾ കർവ് പ്രകാരം ഡാമിലെ ജലനിരപ്പ് 2398.31 അടിയിൽ എത്തിയപ്പോഴാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ചെറുതോണി അണക്കെട്ടിൽ ചൊവ്വാഴ്ച ഷട്ടർ തുറക്കുമ്പോൾ 2398.08 അടിയായിരുന്ന ജലനിരപ്പ്. നിലവിൽ ഇടുക്കി ഡാമിന്റെ മൂന്നു ഷട്ടറുകൾ 35 സെന്റീമീറ്റർ ഉയർത്തി 100 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അണക്കെട്ടിന്റെ പൂർണശേഷി 2403 അടിയാണ്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. 

Tags:    
News Summary - The Red Alert announced in Idukki Dam has been withdrawn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.