മുസ്​ലിം സമുദായത്തിന്​ സർക്കാർ ഫണ്ടി​‍െൻറ 80 ശതമാനം നൽകുന്നുവെന്ന പ്രചാരണം അസംബന്ധം -എം.ഐ. അബ്​ദുൽ അസീസ്​

കോഴിക്കോട്​: മുസ്​ലിം സമുദായത്തിന്​ സർക്കാർ ഫണ്ടി​‍െൻറ 80 ശതമാനം നൽകുന്നുവെന്ന പ്രചാരണം അസംബന്ധമാണെന്ന്​ ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ്​ പറഞ്ഞു. സച്ചാർ റിപ്പോർട്ടി​‍െൻറ അടിസ്​ഥാനത്തിൽ നിശ്ചയിച്ച പാലോളി കമ്മിറ്റി നിർദേശത്തി​‍െൻറ അടിസ്​ഥാനത്തിലാണ്​ മുസ്​ലിം സമുദായത്തി​‍െൻറ പതിതാവസ്​ഥക്ക്​ പരിഹാരം കാണാൻ ഫണ്ട്​ നീക്കിവെച്ചത്​.

ഇത്​ മറ്റു സമുദായങ്ങളുമായി തട്ടിച്ചു പറയുന്നത്​ ശരിയല്ല. മുസ്​ലിം സമുദായം അനർഹമായത്​ എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ സർക്കാർ ധവളപത്രം ഇറക്കണമെന്ന്​ എല്ലാ മുസ്​ലിം സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്​. യഥാർഥത്തിൽ ഉദ്യോഗ മേഖലയിൽ ജനസംഖ്യാനുപാതികമായ സംവരണം പോലും മുസ്​ലിംകൾക്ക്​ ലഭിച്ചിട്ടില്ല.

അങ്ങനെ ലഭിച്ചിരുന്നെങ്കിൽ സംവരണത്തി​‍െൻറ ആവശ്യമില്ലല്ലോ. ന്യൂനപക്ഷ വിഭാഗങ്ങൾക്ക്​ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങൾ നൽകണമെന്നാണ്​ വിധിയുടെ കാതലെങ്കിൽ മുസ്​ലിം സമുദായത്തിന്​ ഇനിയും കിട്ടാനാണുള്ളതെന്നും എം.ഐ. അബ്​ദുൽ അസീസ്​ വ്യക്​തമാക്കി. 

Tags:    
News Summary - The propaganda that the government is giving 80 per cent of the funds to the Muslim community is absurd. Abdul Aziz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.