വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിൽ വിമുഖതയെന്ന പ്രചരണം തെറ്റ്- ജി.ആർ. അനിൽ

തിരുവനന്തപുരം: കർഷകരിൽ നിന്നും നെല്ല് സംഭരിക്കുമ്പോൾ വെള്ള അരിയുടെ നെല്ല് സംഭരിക്കുന്നതിന് സപ്ലൈകോ വിമുഖത കാണിക്കുന്നു എന്ന പ്രചരണം തെറ്റാണെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. പുഴുക്കലരിയുമായി കലർത്തി വെള്ള അരി സംഭരണത്തിനായി നൽകുമ്പോൾ എഫ്.സി.ഐ യുടെ ഗുണമേന്മാ പരിശോധനയിൽ നിരസിക്കപ്പെടുന്നുണ്ട്.

അതിനാൽ വെള്ള അരിയുടെ നെല്ലും പുഴുക്കലരിയുടെ നെല്ലും കൂടിക്കലരാത്ത വിധം വേർതിരിച്ച് വെവ്വേറെ ചാക്കുകളിലായാണ് നൽകേണ്ടത്. ഇത്തരത്തിൽ വേർതിരിച്ചു നൽകുന്ന നെല്ല് സപ്ലൈകോയുടെ നേതൃത്വത്തിൽ കൃത്യമായി തന്നെ സംഭരിക്കുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - The propaganda of reluctance to procure white rice is wrong - G.R. Anil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.