പ്ര​ഫ.​എം. ലീ​ലാ​വ​തി ടീ​ച്ച​റു​ടെ ജീ​വി​തം മാ​തൃ​ക -രാ​ഹു​ൽ ഗാ​ന്ധി

കൊ​ച്ചി: പ്ര​ഫ.​ എം. ലീ​ലാ​വ​തി ടീ​ച്ച​റു​ടെ ജീ​വി​തം ന​മു​ക്ക് മാ​തൃ​ക​യാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. പ്രി​യ​ദ​ർ​ശി​നി സാ​ഹി​ത്യ പു​ര​സ്കാ​രം പ്ര​ഫ. എം. ​ലീ​ലാ​വതി​ക്ക് സ​മ്മാ​നി​ച്ച് സംസാരിക്കുകയായിരുന്നു അ​ദ്ദേ​ഹം.  98 വ​യ​സു​ള്ള ലീ​ലാ​വ​തി ടീ​ച്ച​ർ ഇ​പ്പോ​ഴും അ​തി​രാ​വി​ലെ മൂ​ന്നി​ന് എ​ഴു​ന്നേ​റ്റ് എ​ഴു​തു​ക​യും വാ​യി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പേ​രി​ലു​ള്ള അം​ഗീ​കാ​രം വി​ല​പി​ടി​ച്ച​താ​ണെന്നും രാ​ഹു​ലി​ൽ നി​ന്ന് പു​ര​സ്‌​കാ​രം സ്വീ​ക​രി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ലീ​ലാ​വ​തി ടീ​ച്ച​ർ മറുപടിയായി പ​റ​ഞ്ഞു. 

കെ.പി.സി.സി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയതാണ് പ്രിയദർശിനി സാഹിത്യ പുരസ്കാരം. മുൻ സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ അധ്യക്ഷനായുള്ള അവാർഡ് നിർണയ സമതിയാണ് ലീലാവതി ടീച്ചറെ പുരസ്‌കാരത്തിനായി തെരെഞ്ഞെടുത്തത്. 

ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി. ദത്തൻ രൂപകൽപന ചെയ്ത ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. എറണാകുളത്ത് തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം. എൽ.യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ എ ഐ. സി. സി. സംഘടനാ കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് ദേശീയ-സംസ്ഥാന നേതാക്കൾ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. 

Tags:    
News Summary - Prof. M. Lilavati's life is a role model for teachers - Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.