Posted On
date_range Updated On
date_range പാചക വാതക സിലിണ്ടറിന്‍റെ വില കൂട്ടി
ന്യൂഡൽഹി: പാചക വാതക വില കൂട്ടി. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂടി 651 രൂപയായി. കേരളത്തിൽ അഞ്ച് കി.മീ ദൂരപരിധിയിലുള്ളവർക്ക് 658 രൂപ നിരക്കിലാണ് പാചകവാതക സിലിണ്ടർ ലഭിക്കുക. വാണിജ്യ സിലിണ്ടറിന്‍റെ വിലയും കൂട്ടി.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക വിലയില്‍ 54.50 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന്‍റെ വില 1296 രൂപയായി ഉയര്‍ന്നു. നവംബറില്‍ ഇത് 1241 രൂപയായിരുന്നു.
അഞ്ചുമാസത്തെ ഇടവേളക്ക് ശേഷമാണ് പാചക വാതക വില വര്‍ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും കഴിഞ്ഞ ദിവസങ്ങളിൽ വില വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.