Posted On
date_range Updated On
date_range മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചയാൾക്ക് ജീവപര്യന്തം കഠിനതടവ്
പത്തനംതിട്ട: മൂന്നാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ 58കാരന് ജീവപര്യന്തം കഠിനതടവും 2.20 ലക്ഷം രൂപ പിഴയും ശിക്ഷ. പ്രതി ശിഷ്ടകാലം മുഴുവൻ തടവ് അനുഭവിക്കണമെന്ന് കോടതി വിധിയിൽ വ്യക്തമാക്കി.
കെട്ടിട നിർമാണ തൊഴിലാളിയായ വള്ളിക്കോട് മമ്മൂട് കുടമുക്ക് തുണ്ടിൽ വടക്കേതിൽ ശശി കുമാറിനെയാണ് (58) പത്തനംതിട്ട പോക്സോ അതിവേഗ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
2023ലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ അവരുടെ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ആ സമയം കുട്ടിയുടെ അമ്മൂമ്മ മാത്രമാണ് അവിടെ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.