ഓർത്തഡോക്സ് സഭ സംരക്ഷണവേദി രൂപവത്​കരിച്ചു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വിവിധ ഭദ്രാസനങ്ങളിലെ അൽമായരുടെ കൂട്ടായ്മയായി ഓർത്തഡോക്സ് സഭ സംരക്ഷണ വേദി രൂപവത്​കരിച്ചു. ഓർത്തഡോക്സ് സഭക്ക്​ മാത്രമായും സുപ്രീംകോടതി വിധിക്ക് വിരുദ്ധമായും സംസ്ഥാന സർക്കാർ തയാറാക്കിയ സെമിത്തേരി ബിൽ റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചു.

1934ലെ സഭ ഭരണഘടനയും 2017ലെ സുപ്രീംകോടതിയുടെ വിധിയും അനുസരിച്ചുള്ള ഏക സഭയാണ് വേദിയുടെ ലക്ഷ്യമെന്നും ഏകത്വത്തിലേക്ക് വരുന്നതിന് വിശ്വാസികൾ ഒറ്റക്കെട്ടാവണമെന്നും ഐക്യത്തെ എതിർക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഭാരവാഹികൾ: പ്രസിഡന്‍റ്​: സുനിൽ എബ്രഹാം (കോട്ടയം ഭദ്രാസനം), വൈസ് പ്രസിഡന്റുമാർ: ജോയ് വർഗീസ് തെന്നലശ്ശേരി (കണ്ടനാട് ഈസ്റ്റ്), സാബു വർഗീസ് വടകര (കോട്ടയം), ജനറൽ സെക്രട്ടറി ഡോ. റോബിൻ പി. മാത്യു (നിലക്കൽ), സെക്രട്ടറിമാർ: ജോർജ് പൗലോസ് (അങ്കമാലി), പി.സി. ജയിംസ് (കോട്ടയം), ട്രഷറർ: സന്തോഷ്‌ എം. സാം (അടൂർ).

Tags:    
News Summary - The Orthodox Church formed a faction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.