Posted On
date_range Updated On
date_range ഒറ്റക്ക് കഴിഞ്ഞ വയോധികെൻറ മൃതദേഹം പുഴുവരിച്ച നിലയിൽ
കാസർകോട്: ഷെഡില്‍ തനിച്ച് താമസിക്കുകയായിരുന്ന അവിവാഹിതനായ വയോധികന്റെ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ കായര്‍പദവിലെ സീനപ്പ പൂജാരി(73)യുടെ മൃതദേഹമാണ് അഴുകിയ നിലയില്‍ കണ്ടെത്തിയത്.
ഷെഡില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ചുദിവസത്തെ പഴക്കമുണ്ടെന്ന് ഇൻക്വസ്റ്റ് നടത്തിയ ആദൂര്‍ പൊലീസ് പറഞ്ഞു. സഹോദരങ്ങള്‍: വിശ്വംഭരന്‍, സദാനന്ദ, ലളിത, സര്‍വാണി, വസന്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.