വറ്റിയ കുളത്തിലിറങ്ങി വയോധികൻ തീ കൊളുത്തി മരിച്ചു

ആനക്കര (പാലക്കാട്): വറ്റിയ കുളത്തിലിറങ്ങി വയോധികൻ തീ കൊളുത്തി മരിച്ചു. കണ്ടംകുളങ്ങര ശ്രീധരൻ നായർ (83) ആണ് മരിച്ചത്. കക്കാട്ടിരി കാശാമുക്കിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനോട് ചേർന്ന പാടത്തെ വറ്റിയ കുളത്തിൽ ഇറങ്ങി ശ്രീധരൻ മണ്ണെണ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു.

കുളത്തിൽനിന്ന് തീയും പുകയും കണ്ട് സമീപത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ഓടിയെത്തിയപ്പോഴേക്കും തീ ശരീരത്തിലാകെ പടർന്നിരുന്നു. നാട്ടുകാരെത്തി തീയണച്ചെങ്കിലും രക്ഷിക്കാനായില്ല. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - The old man set fire himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.