പി.സി. ജോർജിനെ പിന്തുണച്ച്​​ 'കത്തോലിക്കാ സഭ'; തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവരെ നിശ്ശബ്ദരാക്കാൻ വ്യഗ്രത

തൃശൂർ: മതവിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി. ജോർജിനെ പിന്തുണച്ചും വോട്ടിനുവേണ്ടി മതതീവ്രവാദ പ്രവർത്തനങ്ങൾക്ക് സർക്കാർ പ്രോത്സാഹനം നൽകുന്നതായി ആരോപിച്ചും തൃശൂർ അതിരൂപത മുഖപത്രമായ 'കത്തോലിക്കാസഭ'. കേരളത്തിൽ തീവ്രവാദ നിലപാടുകൾ അപകടകരമായ നിലയിലേക്ക് വളരുകയാണെന്ന്​ 'കത്തോലിക്കാസഭ' പറയുന്നു.

വർഗീയ കലാപം ബോധപൂർവം സൃഷ്ടിക്കാൻ തീവ്രവാദികൾ അണിയറയിൽ പ്രവർത്തിക്കുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്. ഐ.എസ് ഇന്ത്യ ഘടകത്തിലെ 200ഓളം പേരിൽ ഭൂരിഭാഗവും കേരളത്തിലും കർണാടകയിലുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിൽ 2020 ജൂലൈ 23ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലുണ്ടെന്നും ലേഖനത്തിൽ പറയുന്നു.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തതെന്ന് പി.സി. ജോർജിന്‍റെ പേര് പറയാതെ പിന്തുണച്ച്​ 'കത്തോലിക്കാസഭ' പറയുന്നു. മത -രാഷ്ട്രീയ തീവ്രവാദ ശക്തികൾ സംഘടിതമായി കൊലവിളി നടത്തുമ്പോൾ രാഷ്ട്രീയ കക്ഷികൾ പുലർത്തിയ നിശ്ശബ്ദത അവരുടെ നിഷ്പക്ഷതയിൽ സംശയം ബലപ്പെടുത്തുന്നു.

മയക്കുമരുന്ന് വ്യാപാരം വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ മയക്കുമരുന്ന് വ്യാപാരവും തീവ്രവാദ നിലപാടുകളും തഴച്ചുവളരുമ്പോൾ അത് ഭാവിയെ അപകടത്തിലാക്കുമെന്ന് 'കത്തോലിക്കാസഭ' പറയുന്നു.

Tags:    
News Summary - The Mouthpiece of the Archdiocese of Thrissur ‘Catholic Church’ supported PC George

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT