മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം​ കത്തിച്ചു കൊന്നു

ബാലരാമപുരം: മാനസിക രോഗിയായ മകള്‍ അമ്മയുടെ തലയില്‍ വെട്ടിയ ശേഷം  റോഡിലിട്ട്​ കത്തിച്ചു. മൊട്ടമൂട്,കല്ലറക്കല്‍ ചാനല്‍ക്കരവീട്ടില്‍ അന്നമ്മ(88) യാണ്​ മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക് അന്നമ്മയുടെ മകള്‍ ലീല (62) വീട്ടിനുള്ളില്‍ ​ വെച്ച് മാതാവിന്‍റെ തലയില്‍ വെട്ടിയ ശേഷം വീടിന് പുറത്തേക്ക് കൊണ്ടുവന്ന്​ കരിയില കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.തല ഭാഗികമായി കത്തിനശിച്ചു.

മാനസിക രോഗിയായ മകൾക്കൊപ്പമാണ്​ അന്നമ്മ താമസിക്കുന്നത്. തീ കത്തുന്നത്​ കണ്ട് ഓടിയെത്തിയ പരിസര വാസികൾ തീ കെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

കൊലപാതകത്തിന് ശേഷം വീട്ടിനുള്ളില്‍ കയറി കതകടച്ച് കിടന്നുറങ്ങുകയായിരുന്ന ലീലയെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് മക്കളാണ് അന്നമ്മക്കുള്ളത്.

Tags:    
News Summary - The mother was killed by her daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.