ധോ​ണി വ​നാ​തി​ർ​ത്തി​യി​ൽ ദൗ​ത്യ​സം​ഘം റോ​ന്ത് ചു​റ്റു​ന്നു

പി.ടി-ഏഴ് കാട്ടുകൊമ്പനെ രാത്രിയും പകലും നിരീക്ഷിച്ച് ദൗത്യസംഘം

അകത്തേത്തറ: പി.ടി-ഏഴ് കാട്ടുകൊമ്പനെ നിരീക്ഷിച്ച് ധോണി വനാതിർത്തിയിലൂടെ പട്രോളിങ് തുടർന്ന് പ്രത്യേക ദൗത്യസംഘം. കാട്ടുകൊമ്പൻ സഞ്ചരിക്കുന്ന വഴികൾ കൂടുതൽ പരിചയപ്പെടാനും പിടികൂടുന്ന പ്രക്രിയ സുഗമമാക്കാനുമാണ് ആനയുടെ സ്വാഭാവിക പാതകൾ പിന്തുടരുന്നത്. കുങ്കിയാനകളായ ഭരതനും വിക്രമനും ദൗത്യസംഘത്തോടൊപ്പം ഉണ്ടായിരുന്നു.

കാ​ട്ടു​കൊ​മ്പ​നെ മെ​രു​ക്കാ​നു​ള്ള കൂ​ട് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയ, അസി. വനം കൺസർവേറ്റർ ബി. രഞ്ജിത് എന്നിവർ നേതൃത്വം നൽകുന്ന 26 അംഗ ദൗത്യസംഘമാണ് രാത്രിയും പകലും ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ വനാതിർത്തികളിൽ റോന്ത് ചുറ്റുന്നത്. ഒലവക്കോട് ദ്രുതപ്രതികരണ സേനയും ദൗത്യത്തിൽ പങ്കാളികളാണ്.

ധോണിയിൽ കൂട് നിർമാണത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. തൂണുകൾ ആറടി ആഴമുള്ള കുഴികളിൽ നാട്ടി മണ്ണിട്ട് വെള്ളമൊഴിച്ച് ഉറപ്പിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. കൂടിന്റെ താഴ്ഭാഗത്തും യൂക്കാലിപ്റ്റ്സ് തടികൾ നിരത്തുന്നുണ്ട്. രണ്ട് ദിവസത്തിനകം നിർമാണം പൂർത്തിയാവും. തുടർന്ന് ആനയെ മയക്കുവെടി വെച്ച് പിടികൂടി കൂട്ടിലാക്കും. തുടർന്നാണ് കുങ്കിയാനയാക്കി മാറ്റാനുള്ള ചട്ടങ്ങൾ പരിശീലിപ്പിക്കുക.

വ​മ്പ​ൻ​മാ​രാ​ണ് ഭ​ര​ത​നും വി​ക്ര​മും

അ​ക​ത്തേ​ത്ത​റ: ജ​ന​ങ്ങ​ളെ വ​ല​ക്കു​ന്ന വി​ല്ല​ന്മാ​രാ​യ കാ​ട്ടാ​ന​ക​ളെ ഒ​തു​ക്കാ​ൻ മി​ടു​ക്ക​രാ​ണ് കു​ങ്കി​യാ​ന​ക​ളാ​യ ഭ​ര​ത​നും വി​ക്ര​മും. ഒ​രു​കാ​ല​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലെ നി​ത്യ​ശ​ല്യ​ക്കാ​രാ​യി​രു​ന്ന ഇ​രു​വ​രും വ​യ​നാ​ട് മു​ത്ത​ങ്ങ​യി​ലെ ആ​ന​പ്പ​ന്തി​യി​ലെ പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷ​മാ​ണ് കു​ങ്കി​ക​ളാ​യി മാ​റി​യ​ത്.

ഒ​ടു​വ​ൻ​കാ​ടും പ​രി​സ​ര​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ വ​യ​നാ​ട്ടു​നി​ന്ന് ത​ന്നെ എ​ത്തി​ച്ച ര​ണ്ട് കു​ങ്കി​യാ​ന​ക​ൾ മ​ദ​പ്പാ​ട് ക​ണ്ട​തോ​ടെ ധോ​ണി​യി​ൽ വി​ശ്ര​മ​ത്തി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ഭ​ര​ത​നും വി​ക്ര​മും എ​ത്തി​യ​ത്. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും മ​ല​യോ​ര മേ​ഖ​ല​യി​ൽ ഒ​റ്റ​യാ​ന്മാ​രെ​യും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കാ​ൻ മി​ക​വ് തെ​ളി​യി​ച്ച​വ​രാ​ണ് ര​ണ്ട് ആ​ന​ക​ളും.

ധോ​ണി​യി​ലെ കൂ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ കാ​ട്ടു​കൊ​മ്പ​നെ സു​ര​ക്ഷി​ത സ്ഥ​ല​ത്ത് എ​ത്തി​ച്ച് മ​യ​ക്കു​വെ​ടി വെ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കേ​ണ്ട​തും ഈ ​കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്. വെ​ടി​യേ​റ്റ കൊ​മ്പ​ൻ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്താ​തി​രി​ക്കാ​നും ദൗ​ത്യ​സം​ഘം ശ്ര​ദ്ധ​യൂ​ന്നേ​ണ്ട​തു​ണ്ട്.

Tags:    
News Summary - The mission team monitored PT7 elephant day and night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.