തോണ്ടിമല ഇറച്ചിപ്പാറക്ക് സമീപം അപകടത്തില്‍പെട്ട ബസ്
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ തോണ്ടിമലയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് 13പേര്‍ക്ക് പരിക്കേറ്റു. കാരക്കുടി സ്വദേശികളായ വിമല (42), റീജോ(26), അമുല്‍ മേരി (55), വേല്‍കുമാര്‍ (25), അബ്ദുല്ല (24), സെല്‍വരാജ് (62), ശശികല(34), രാജേശ്വരി(43), ഹരീഷ് (34), ശക്തി(9), ശ്യാം (28), സെറ (27), കനക (65) എന്നിവര്‍ക്കാണ് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.
തമിഴ്നാട്ടിലെ കാരക്കുടിയില്‍നിന്ന് മൂന്നാറിലേക്ക് വന്ന ബസാണ് വ്യാഴാഴ്ച രാവിലെ 8.40ന് തോണ്ടിമല ഇറച്ചിപ്പാറക്ക് സമീപത്തെ കൊടും വളവില്‍ അപകടത്തില്‍പെട്ടത്. ഇറക്കം ഇറങ്ങുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ പറഞ്ഞു. ബന്ധുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 17പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.