‘ഇത് നമുക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്ന നീക്കം’ -എഫ്.സി.ആർ.എ നിയമഭേദഗതിയിൽ കേന്ദ്ര സർക്കാറിനെതി​രെ ഓർത്തഡോക്സ് സഭ

കൊച്ചി: എഫ്.സി.ആർ.എ നിയമഭേദഗതിയിൽ പ്രതിഷേധവുമായി ക്രൈസ്തവ സഭകൾ. ആശങ്ക അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചതായി ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബെസേലിയസ് മാത്യൂസ് ത്രിതീയൻ കാത്തോലിക്ക ബാവ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സം​ഘ​ട​ന​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ദേ​ശ സം​ഭാ​വ​ന സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി റ​ദ്ദാ​ക്ക​പ്പെ​ട്ടാ​ൽ അ​വ​യു​ടെ സ്വ​ത്ത് ക​ണ്ടു​കെ​ട്ടാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്നതാണ് എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ൽ.

‘ഇത് നമുക്ക് വളരെയധികം പ്രയാസം ഉണ്ടാക്കുന്ന ഒരു രീതിയാണ്. കേന്ദ്രസർക്കാരിന്റെ യഥാർത്ഥ മുഖമാണോ ഇതിലൂടെ പുറത്തുവരുന്നത് എന്ന് പറയാൻ ഒക്കത്തില്ല. പുതിയ നിയമം ഉണ്ടാക്കുന്നതോടുകൂടി സഭകൾ വളരെയധികം ആശങ്കയിൽ ആകുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ നയത്തിൽ തിരുത്തൽ ഉണ്ടാകണം എന്ന് തന്നെയാണ് നമ്മൾ ആഗ്രഹിക്കുന്നത്. സഭയ ഇല്ലായ്മ ചെയ്യാൻ അവരൊക്കെ എന്ത് ശ്രമിച്ചാലും നടക്കില്ല. സഭയെ കുറേ വിഷമിപ്പിക്കാം, ബുദ്ധിമുട്ടിക്കാം എന്നൊക്കെയേ ഉള്ളൂ. അതല്ലാതെ സഭ​യെ ഇല്ലായ്മ ചെയ്യാൻ ആർക്കും പറ്റില്ല.

വിദേശ സംഭാവനകൾ ബ്ലോക്ക് ചെയ്താൽ അതനുസരിച്ച് സഭയുടെ മിഷൻ പ്രവർത്തനങ്ങൾ കുറേ തടസ്സപ്പെടും. കാരണം കാലങ്ങളായി സഭ ആതുരസേവന, മിഷൻ പ്രവർത്തന, വിദ്യാഭ്യാസ സാമൂഹ്യ സേവന രംഗങ്ങളിലും മാനസിക, ശാരീരിക വൈകല്യം നേരിടുന്നവരുടെ ക്ഷേമത്തിനും ഒക്കെയാണ് ഈ സംഭാവന ഉപയോഗിക്കുന്നത്. അത് മുന്നോ​ട്ടു​കൊണ്ടുപോകാൻ പറ്റില്ല എന്ന് പറയുന്നത് സഭയുടെ പ്രവർത്തനങ്ങളെ കൂച്ചുവിലങ്ങ് ഇടുന്ന രീതിയാണ്. അത് ഒരിക്കലും ആശാസ്യമല്ല. അതുകൊണ്ട് ഈ ബില്ല് പുന പരിശോധിക്കണം എന്നാണ് സഭയുടെ ആവശ്യം -അദ്ദേഹം പറഞ്ഞു.

എഫ്സിആർഎ വിഷയത്തിൽ ക്രൈസ്തവ സഭകളുടെ ആശങ്കകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവെച്ചിരുന്നു. ചങ്ങനാശ്ശേരി രൂപത ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ ഇന്നലെ കേന്ദ്രസർക്കാരിനെതിരെ കടുത്ത പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഓർത്തഡോക്സ് സഭാ നേതൃത്വം ഇക്കാര്യത്തിൽ ആശങ്ക അറിയിച്ചിരിക്കുന്നത്. സഭയുടെ സാമൂഹിക പ്രവർത്തനങ്ങളെ അപ്പാടെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ് നിയമഭേദഗതിയിലൂടെ വരാൻ പോകുന്നത്. കേന്ദ്രസർക്കാർ ഈ നീക്കം പുനപ്പരിശോധിക്കണമെന്നുള്ള ആവശ്യമാണ് ഇവർ ഉന്നയിക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരനോട് അടക്കം ഇക്കാര്യത്തിൽ സഭാ നേതൃത്വം ആശങ്കകൾ അറിയിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഉചിതമായ തീരുമാനമോ ഇടപെടലോ ബിജെപി നേതൃത്വത്തിന്റെ ഭാഗത്തുനിന്നോ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നോ ഉണ്ടാകുന്നില്ല എന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ ചൂണ്ടിക്കാണിക്കുന്നു.

കഴിഞ്ഞ ഒരു വർഷത്തിനിടെ എഫ്സിആർഎ നിയമവുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ മൂന്ന് അനുമതികൾ റദ്ദാക്കിയിരുന്നു.

സ്തവ ന്യൂനപക്ഷ വിഭാഗങ്ങൾ ആശങ്കപ്പെടേണ്ട എന്ന് ബിജെപിയും കേന്ദ്ര നേതാക്കളും പറയുമ്പോഴും കടുത്ത ആശങ്ക ഉണർത്തുന്ന നീക്കങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്.

അതേസമയം, ഈ നിയമ ഭേദഗതി നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് തിരിച്ചടിയാകും എന്ന ആ​ശങ്കയിലാണ് ബി.​​ജെ.പി. കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി ജോർജ് കുര്യൻ അടക്കമുള്ളവർക്ക് ഇത് പ്രഹരമാകും. ക്രൈ​സ്ത​വ വോ​ട്ടു​ക​ൾ ആ​ക​ർ​ഷി​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ച ശ്ര​മം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണി​ത്. തി​ര​ക്കി​ട്ട് ബി​ൽ പാ​സാ​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്കം ഹി​ന്ദു​ത്വ അ​ജ​ണ്ട​യാ​ണെ​ന്ന് ക​ത്തോ​ലി​ക്കാ സ​ഭ വി​മ​ർ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

ബി​ല്ലി​ലെ അ​പ​ക​ട​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി, കോ​ൺ​ഗ്ര​സ് രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ സം​സ്ഥാ​ന​ത്ത് പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ത് മാ​റി​യി​രി​ക്കു​ക​യാ​ണ്. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. ​വേ​ണു​ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പ്ര​സ്താ​വ​ന​യി​ൽ എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​മാ​ണു​ള്ള​ത്. ഇ​തി​ന് പി​ന്നാ​ലെ ഡ​ൽ​ഹി ആ​ർ​ച്ച് ബി​ഷ​പ് അ​നി​ൽ​കൂ​ട്ടോ ക​ത്തോ​ലി​ക്കാ സ​ഭാ ആ​സ്ഥാ​ന​ത്ത് വി​ഷ​യ​ത്തി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം വി​ളി​ക്കു​ക​യും ചെ​യ്തു.

ബി.​ജെ.​പി​യു​ടെ പ്ര​ത്യ​യ​ശാ​സ്ത്ര​ത്തോ​ട് യോ​ജി​ക്കാ​ത്ത​വ​രെ നി​ശ്ശ​ബ്ദ​രാ​ക്കി, അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​സ്തി​ക​ൾ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള ആ​യു​ധ​മാ​ണ് നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി​യെ​ന്ന് വേ​ണു​ഗോ​പാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. എ​ഫ്.​സി.​ആ​ർ.​എ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷ്‍മ​മാ​യി നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലു​ള്ള​പ്പോ​ൾ പു​തി​യ ഭേ​ദ​ഗ​തി​യു​മാ​യി വ​രു​ന്ന​ത് ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു. പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ആ​ശു​പ​ത്രി​ക​ളു​മൊ​ക്കെ വി​ദേ​ശ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച​താ​ണെ​ന്ന കാ​ര്യം ര​ഹ​സ്യ​മ​ല്ല. പൊ​ടു​ന്ന​നെ ലൈ​സ​ൻ​സു​ക​ൾ റ​ദ്ദാ​ക്കി അ​വ അ​ധീ​ന​ത​യി​ലാ​ക്കാ​ൻ സ​ർ​ക്കാ​റി​ന് അ​ധി​കാ​രം കൈ​വ​രു​ന്ന സ്ഥി​തി​യാ​ണ് സം​ജാ​ത​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ളം, ത​മി​ഴ്‌​നാ​ട്, പു​തു​ച്ചേ​രി, അ​സം, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള എം.​പി​മാ​ർ സ​ഭ​യി​ൽ ഇ​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത് സം​ശ​യ​ക​ര​മാ​ണെ​ന്നും, നീ​ക്ക​ത്തി​ന് പി​ന്നി​ൽ ആ​ർ.​എ​സ്.​എ​സി​ന്‍റെ സ്വാ​ധീ​ന​മാ​ണെ​ന്നും കോ​ട്ട​യം എം.​പി ഫ്രാ​ൻ​സി​സ് ജോ​ർ​ജ് ആ​രോ​പി​ച്ചു.

Tags:    
News Summary - orthodox church against fcra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.