വ്യാപാരി തൂങ്ങി മരിച്ചു

ആലുവ: വ്യാപാര സ്‌ഥാപനത്തിനുള്ളിൽ വ്യാപാരി തൂങ്ങി മരിച്ചു. റെയിൽവെ സ്‌റ്റേഷൻ റോഡിൽ ഹസ്നാസ് എന്ന വസ്ത്ര വ്യാപാര സ്‌ഥാപനം നടത്തുന്ന കൊടിക്കുത്തുമല സ്വദേശി മണ്ണാറ എം.എച്ച്.സാജിദാണ് (49) മരിച്ചത്.

ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് കടയുടെ മുന്നാം നിലയിലാണ് തൂങ്ങി മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നറിയുന്നു. മുകളിലെ നിലയിലേക്ക് പോയ സാജിദിനെ കാണാതായപ്പോൾ മുകളിൽ ചെന്ന് നോക്കിയ ജീവനക്കാരിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ലോക് ഡൗണിന് ശേഷം കച്ചവടം പ്രതിസന്ധിയിലായിരുന്നു. ഭാര്യ: സീനത്ത്. മകൾ ഹസ്നത്ത്. 

Tags:    
News Summary - The merchant hanged himself

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.