ലിഫ്റ്റ് ചോദിച്ച് സ്കൂട്ടറിൽ കയറി പെൺകുട്ടിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

ചെറായി: സ്കൂട്ടറിൽ ലിഫ്റ്റ് ചോദിച്ച് ക‍യറുകയും ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പീഡിപ്പിക്കുകയും ചെയ്തുവെന്ന 18കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. ചെറായി ബീച്ചിൽ ലോഡ്ജ് വാടകക്കെടുത്ത് നടത്തുന്ന കൊടുങ്ങല്ലൂർ എറിയാട് എടത്തല പള്ളിയിൽ വീട്ടിൽ രാഹുൽ എന്ന പി.എസ്. ശ്രീനാഥാണ് (46) അറസ്റ്റിലായത്.

എറണാകുളം സ്വദേശിനിയുടെ പരാതിയിൽ കേസെടുത്ത മുനമ്പം പൊലീസ് ഇയാളെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29ന് രാത്രി ചെറായി ബീച്ചിൽനിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയോട് ലിഫ്റ്റ് ചോദിച്ച് പിന്നിൽ കയറിയ ഇയാൾ ബീച്ചിൽനിന്ന് തിരിയുന്നിടത്ത് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു.

തുടർന്ന് തൊട്ടടുത്തുതന്നെ പ്രതിയുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിന്‍റെ വളപ്പിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. യുവതി പിറ്റേന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

പ്രതിയെ റിമാൻഡ് ചെയ്തു. മുനമ്പം സി.ഐ എ.എൽ. യേശുദാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വി.കെ. ശശികുമാർ, ടി.കെ. രാജീവ്, എം.ബി. സുനിൽകുമാർ, എ.എസ്.ഐ കെ.എസ്. ബൈജു, സി.പി.ഒ കെ.പി. അഭിലാഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവ്

മാനന്തവാടി: പതിനൊന്നുകാരിയായ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും. കാട്ടിക്കുളം രണ്ടാം ഗേറ്റ് കൂപ്പ് കോളനിയിലെ രാജു (46) വിനെയാണ് കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പ്രത്യേക കോടതി ജഡ്ജി അനസ് വരിക്കോടന്‍ ശിക്ഷിച്ചത്.

തിരുനെല്ലി പൊലീസ് സ്റ്റേഷന്‍ പരിധിയിൽ 2021ലാണ് കേസിനാസ്പദമായ സംഭവം. തിരുനെല്ലി സി.ഐ പി.എല്‍. ഷൈജുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. എ.എസ്.ഐ വില്‍മ ജൂലിയറ്റ്, സി.പി.ഒ അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.കെ. പ്രിയ ഹാജരായി.

മിഠായി വാങ്ങാനെത്തിയ കുട്ടിക്ക് നേരെ ലൈംഗികാതിക്രമം: 66 കാരന് നാല് വർഷം കഠിന തടവും 50000 രൂപ പിഴയും

പട്ടാമ്പി: കടയിൽ മിഠായി വാങ്ങാൻ ചെന്ന 14 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 66 കാരന് 4വർഷം കഠിന തടവും 50000 രൂപ പിഴയും. 2019 ൽ ചാലിശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കപ്പൂർ എറവക്കാട് വട്ടാകൂന്ന് കണക്കൽ വീട്ടിൽ മൊയ്‌തീൻകുട്ടിയെയാണ് പ ട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

അന്നത്തെ ചാലിശ്ശേരി എസ്.ഐ.മാരായിരുന്ന അരുൺ കുമാർ, ഷിബു, അനിൽ മാത്യു എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്.നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസീക്യൂഷനെ സഹായിച്ചു. കേസിൽ 13 സാക്ഷികളെ ഹാജരാക്കി.10രേഖകളും സമർപ്പിച്ചു. 

Tags:    
News Summary - The man who molested the girl after asking for a lift on a scooter was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.