പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
പാരിപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ. കാരംകോട് പ്ലാവറക്കുന്നിൽ ചരുവിളപുത്തൻ വീട്ടിൽ പി. അനീഷ് (24 -കുട്ടൻ) ആണ് പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞമാസം 28ന് പെൺകുട്ടിയെ കാണാനില്ലെന്ന പരാതിയെതുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തിൽ പെൺകുട്ടിയെ കണ്ടെത്തി. മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ പെൺകുട്ടി പീഡനത്തിരയായി എന്ന് കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ചാത്തന്നൂർ സ്റ്റേഷനിലും സമാന രീതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കേസ് നിലവിലുണ്ട്.
പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബാറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സജീവ്, സാബുലാൽ, സി.പി.ഒമാരായ രഞ്ജിത്ത്, സുജിത്ലാൽ, ഡോൾമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.