പൊതു സേവന കേന്ദ്രം കുത്തിതുറന്ന് മോഷണം നടത്തിയയാൾ പിടിയിൽ

കൽപ്പറ്റ: മേപ്പാടി ടൗണിൽ പ്രവർത്തിക്കുന്ന പൊതു സേവന കേന്ദ്രമായ (സി.എസ്.സി) സിറ്റി കമ്മ്യൂണിക്കേഷൻ സെന്റർ കുത്തി തുറന്ന് 10,000 രൂപയും കമ്പ്യൂട്ടർ സാമഗ്രികളും കവർന്ന കേസിൽ ഒളിവിലായിരുന്ന മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയായ പറമ്പിൽ സാജിത്ത്(41) എന്ന താജുദ്ദീനെയാണ് മേപ്പാടി പൊലീസ് പിടികൂടിയത്.

ജൂലൈ 26 ന് ആയിരുന്നു കവർച്ച. പരാതിയുടെ അടിസ്ഥാനത്തിൽ 27 ന് കേസ് രജിസ്റ്റർ ചെയ്ത് തുടർന്ന് പ്രതി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ അതിവിദഗ്ദമായാണ് ഇന്നലെ രാത്രി പട്ടാമ്പിയിൽ വച്ച് പൊലീസ് പിടികൂടിയത്. കേരളത്തിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും മോഷണം കഞ്ചാവ് വിൽപ്പന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ് ഇയാൾ.

മേപ്പാടി പൊലീസ് ഇൻസ്പെക്ടർ എ.ബി വിബിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ വി. പി സിറാജ്, പി. രജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ബിഗേഷ് സിവിൽ പൊലീസ് ഓഫീസർമാരായ റഷീദ്, നവീൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    
News Summary - The man who broke open the public service center and stole it was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.