യുവതിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതി പിടിയിൽ

തൃക്കൊടിത്താനം: യുവതിയെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കൈതവന സ്വദേശി നൗഫലിനെയാണ് (24) തൃക്കൊടിത്താനം പൊലീസ് അറസ്റ്റ് ചെയ്തത്.ഈമാസം 18നാണ് ഇയാളും സുഹൃത്തും ചേർന്ന് യുവതിയെ ആക്രമിച്ചത്.

പ്രതികളും യുവതിയുടെ പിതാവും തമ്മിൽ വഴക്കുണ്ടാവുകയും ഈ സമയം വീടിന്‍റെ മുൻവശത്ത് ഉണ്ടായിരുന്ന യുവതിയെ ഇരുവരും ചേർന്ന് ആക്രമിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയിൽ തൃക്കൊടിത്താനം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളിൽ ഒരാളായ ഇർഷാദിനെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ. അജീബ്, എസ്.ഐ ബോബി വർഗീസ്, എ.എസ്.ഐ കെ.വി. സാൻജോ, സി.പി.ഒമാരായ ക്രിസ്റ്റഫർ, സന്തോഷ്, സെൽവരാജ്, അനീഷ് ജോൺ, സത്താർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. 

Tags:    
News Summary - The main accused was arrested in the case of assaulting the young woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.