Posted On
date_range Updated On
date_range ഗണേശോത്സവം: സാദിഖലി തങ്ങളുടെ പേരിൽ നടക്കുന്നത് വ്യാജ പ്രചാരണമെന്ന് ലീഗ്
മലപ്പുറം: എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി പി.എം.എ. സലാം.
ആഗസ്റ്റ് 30 മുതൽ സെപ്റ്റംബർ മൂന്ന് വരെ രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് പ്രചരിപ്പിക്കപ്പെടുന്ന പരിപാടിയിൽ സാദിഖലി തങ്ങളെ ആരെങ്കിലും ക്ഷണിക്കുകയോ അദ്ദേഹം സംബന്ധിക്കാമെന്ന് സമ്മതിക്കുകയോ ചെയ്തിട്ടില്ല.
ഇത്തരത്തിലുള്ള ഒരു പരിപാടിയെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലെന്നും വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.എം.എ. സലാം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.