ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴക്കും കാറ്റിനും സാധ്യത, രാത്രി യാത്രാ നിയന്ത്രണം

കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. വ്യാഴാഴ്ച വൈകിട്ട് മുതൽ നാളെ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അതിനാൽ ഈ ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി അതീവ ജാഗ്രതാ നിർദേശവും നൽകി. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജില്ലാ കലക്ടർമാർ നിർദേശം നൽകി.

കോഴിക്കോട് ജില്ലയിൽ മലയോര മേഖലയിലേക്കുള്ള രാത്രി യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാൻ ജനങ്ങളോട് അഭ്യർഥിക്കുകയും മണ്ണിടിച്ചിൽ അപകട സാധ്യതയുള്ള റോഡുകളിൽ വ്യാഴാഴ്ച രാത്രി പൂർണ്ണമായും ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനും ജില്ലാ കലക്ടർ നിർദേശിച്ചു. മലയോര മേഖലയിലും, പെട്ടെന്ന് വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലും അടിയന്തരമായി ക്യാമ്പുകൾ തയാറാക്കാനും മാറ്റി താമസിപ്പിക്കേണ്ടവരെ മാറ്റി താമസിപ്പിക്കാനും കലക്ടർ നിർദേശം നൽകി.

ദേശീയ പാതയിലെ നിർമ്മാണ മേഖലയിൽ മണ്ണെടുപ്പ് പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കണമെന്ന് കാസർകോട് ജില്ലാ കലക്ടർ ശ്രീധന്യ സുരേഷ് അറിയിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ദേശീയ പാത നിർമ്മാണം നടക്കുന്ന മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ മുന്നറിയിപ്പ് പരിഗണിച്ച് മണ്ണെടുപ്പ് പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെക്കണമെന്നും കലക്ടർ അറിയിച്ചു. മലയോര റോഡുകളിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അനിവാര്യമായ സാഹചര്യങ്ങളിൽ ക്യാമ്പുകളിലേക്ക് മാറാൻ തയാറാകണമെന്നും കലക്‌ടർ പറഞ്ഞു. 

Tags:    
News Summary - Heavy Rain Strong Winds Alert in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.