മുല്ലപ്പള്ളിയുടെ പരിചയക്കുറവ്​ പാർട്ടിക്ക് ദോഷം ചെയ്യും; ഉമ്മൻചാണ്ടി‍യുടെ നേതൃത്വം അനിവാര്യമെന്ന് വയലാർ രവി

എറണാകുളം: കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ രൂക്ഷമായി വിമർശിച്ചും ഉമ്മൻചാണ്ടിയുടെ പ്രവർത്തന ശൈലിയെ പ്രശംസിച്ചും മുതിർന്ന കോൺഗ്രസ് നേതാവ് വലയാർ രവി എം.പി. കെ.പി.സി.സി അധ്യക്ഷന് കേരളം നന്നായി അറിയണമെന്ന് വലയാർ രവി പറഞ്ഞു.

മുല്ലപ്പള്ളിയുടേത് ഡൽഹിയിൽ നിന്നുള്ള നിയമനമാണ്. കെ.പി.സി.സി അധ്യക്ഷന്‍റെ പരിചയകുറവ് പാർട്ടിക്ക് ദോഷം ചെയ്യും. കെ. സുധാകരൻ കെ.പി.സി.സി അധ്യക്ഷ പദവിയിൽ മികവ് പുലർത്തിയേനെ എന്നും വയലാർ രവി ചൂണ്ടിക്കാട്ടി.

കോൺഗ്രസിലെ ജനപ്രിയ നേതാവായ ഉമ്മൻചാണ്ടി‍യുടെ നേതൃത്വം പാർട്ടിക്ക് അനിവാര്യമാണ്. ആളുകളെയും സംസ്ഥാനത്തെയും നന്നായി അറിയാവുന്ന ആളാണ്. ഉമ്മൻചാണ്ടിയെ കുറിച്ച് ആളുകൾക്കിടയിലും പ്രവർത്തകർക്കിടയിലും വലിയ വിശ്വാസവും ഇഷ്ടവുമാണ്.

അദ്ദേഹം പിന്നോട്ട് പോകുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നാണ് തന്‍റെ വിശ്വസം. ഉമ്മൻചാണ്ടിയെ കൂടെ നിർത്തിയില്ലെങ്കിൽ കുഴപ്പമാകും. ഉമ്മൻചാണ്ടിയെ മുന്നിൽനിർത്തി നയിച്ചാൽ മാത്രമേ കോൺഗ്രസിനും യു.ഡി.എഫിനും ഗുണമുണ്ടാകൂവെന്നും വയലാർ രവി പറഞ്ഞു.

ഒരാളെ മാത്രമായി സംഘടനാ ചുമതല ഏൽപ്പിക്കരുത്. ആരെയും മാറ്റാതെ എല്ലാവരെ‍യും ഉൾക്കൊണ്ടുള്ള പ്രവർത്തനമാണ് പാർട്ടിയിൽ വേണ്ടത്. അത്തരത്തിൽ വേണം കമ്മിറ്റികൾ രൂപീകരിക്കേണ്ടത്. കോൺഗ്രസിൽ ഗ്രൂപ്പില്ലെന്ന പറയാൻ സാധിക്കില്ല. ഗ്രൂപ്പ് അടിസ്ഥാനത്തിലല്ല സ്ഥാനാർഥികളെ തീരുമാനിക്കേണ്ടതെന്നും വയലാർ രവി ചാനൽ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

Tags:    
News Summary - The leadership of Oommen Chandy is essential for the Congress says Vayalar Ravi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.