കൊല്ലം: എന്തൊക്കെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടോ അതെല്ലാം ജനങ്ങളുടെ പിന്തുണയോടെ പൂര്‍ണമായും നടപ്പാക്കുമെന്നും പ്രഖ്യാപിച്ച പദ്ധതികളൊന്നും കടലാസിലൊതുങ്ങില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവകേരള സൃഷ്ടിക്കാണ് സര്‍ക്കാര്‍ ശ്രമം. അതിനെ നാടാകെ അനുകൂലിക്കുന്നു. എന്നാൽ, ഒരിക്കലും അത് സംഭവിക്കാൻ പാടില്ലെന്ന് വിചാരിക്കുന്ന ഒരുവിഭാഗം നാട്ടിലുണ്ടെന്ന് കഴിഞ്ഞദിവസം നടന്ന സംഭവങ്ങള്‍ തെളിയിക്കുന്നു. നാടിന്‍റെ പുരോഗതിക്ക് തടസ്സംനിൽക്കുന്ന വിഭാഗമായി കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം മാറിയെന്നും പിണറായി വ്യക്തമാക്കി.
ബി.ജെ.പിയും അതേ നിലപാടിലാണ്. കേരളം ഒരിഞ്ച് മുന്നോട്ടുപോകരുതെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. നേരത്തെയും അതിന് ശ്രമിച്ചിരുന്നു. അത് പരാജയപ്പെടുത്തിയാണ് സംസ്ഥാനം പുരോഗതി നേടിയത്. വീണ്ടും ആ ശ്രമം നടത്തുകയാണ്. ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.