പ്രളയ മുന്നൊരുക്കത്തിന് എത്തിയ ജവാനെ കാണാനില്ല; തിരുവല്ല പൊലീസിന് എൻ.ഡി.ആർ.എഫിന്‍റെ പരാതി

തിരുവല്ല: പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി തിരുവല്ല മതിൽഭാഗത്തെത്തിയ എൻ.ഡി.ആർ.എഫ് ജവാനെ കാണാനില്ലെന്ന് പരാതി. എൻ.ഡി.ആർ.എഫ് സംഘത്തിലെ ഡ്രൈവറും കൂത്താട്ടുകുളം സ്വദേശിയുമായ രാജേഷ് രവീന്ദ്രനെ (38) കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല പൊലീസിൽ പരാതി നൽകിയത്.

ഒരു മാസം മുമ്പാണ് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ ആരക്കോണത്ത് നിന്ന് എൻ.ഡി.ആർ.എഫ് സംഘം മതിൽ ഭാഗത്തെത്തിയത്. ഇവിടത്തെ സത്രം ഓഡിറ്റോറിയത്തിലാണ് സംഘം ക്യാമ്പ് ചെയ്തിരുന്നത്. ഇന്ന് ഉച്ചക്ക് ഒരു മണി മുതലാണ് ജവാനെ കാണാതായത്.

എൻ.ഡി.ആർ.എഫ് ഇൻസ്പെക്ടർ ജി. പ്രശാന്ത് വൈകിട്ടോടെ തിരുവല്ല പൊലീസിൽ പരാതി നൽകിയത്. ജവാന്‍റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പരാതിയിൽ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Tags:    
News Summary - The jawan who arrived for flood preparation is missing; NDRF's complaint to Tiruvalla Police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.