ഡോ.ഗിൽബർട്ടിനെതിരെയുള്ള അന്വേഷണം അപലപനീയമെന്ന്​ വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി

കോഴി​േക്കാട്​:  വിദ്യാർഥികൾക്കുവേണ്ടിയുള്ള ഓൺലൈൻ ക്ലാസിൽ ഫാസിസവും നാസിസവും വിശകലനവിധേയമാക്കി എന്നതി​‍െൻറ പേരിൽ കാസർകോട്​ കേന്ദ്ര സർവകലാശാല അധ്യാപകൻ ഡോ. ഗിൽബർട്ട് സെബാസ്റ്റ്യനെതിരെ പ്രഖ്യാപിച്ചിരിക്കുന്ന അന്വേഷണം അപലപനീയമാണെന്ന് വിദ്യാഭ്യാസ അവകാശ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി.

'ഫാസിസവും നാസിസവും' എന്ന വിഷയത്തിൽ ഇന്റർനാഷണൽ റിലേഷൻസ് ആന്‍റ്​ പൊളിറ്റിക്സ് ഡിപ്പാർട്ട്മെൻറിലെ വിദ്യാർഥികൾക്കു വേണ്ടി ഓൺലൈൻ ക്ലാസെടുക്കുമ്പോൾ അസി.പ്രൊഫസറായ ഡോ.ഗിൽബർട്ട് സെബാസ്‌റ്റ്യൻ ദേശവിരുദ്ധ രാഷ്ട്രീയ പരാമർശം നടത്തി എന്ന എ.ബി.വി.പി യുടെ പരാതി പരിഹാസ്യമാണ്.

ഫാസിസത്തെപ്പറ്റി സാർവദേശീയതലത്തിൽ വിശകലനങ്ങൾ അവതരിപ്പിച്ചിട്ടുള്ള ചിന്തകരുടെ പഠനങ്ങളും ആർ.എസ്.എസിനെപ്പറ്റി അവർ രൂപവത്​കരിച്ച അഭിപ്രായങ്ങളും അധ്യാപകൻ ഉദ്ധരിക്കുമ്പോൾ അതിനെക്കുറിച്ച് ചർച്ചയും സംവാദവും നടത്തുന്നതിനു പകരം അധ്യാപകനെതിരെ വൈസ് ചാൻസലർക്ക് പരാതി നൽകുന്നത് വിദ്യാർഥി സമൂഹത്തിനു തന്നെ അപമാനകരമാണ്.

ഇക്കാര്യത്തിൽ മാനവ വിഭവശേഷി വകുപ്പും യു.ജി.സിയും സർവകലാശാലയോട് വിശദീകരണം തേടിയ നടപടി പ്രതിഷേധാർഹമാണ്​. മാനവ വിഭവശേഷി വകുപ്പും യു.ജി.സി യും ഭരണകൂടത്തിന്‍റെ രാഷ്ട്രീയ ഉപകരണങ്ങൾ മാത്രമായി തരം താഴുന്നത് ഖേദകരമാണ്. പരിഹാസ്യമായ നടപടികളിൽനിന്ന് അധികാരികൾ പിന്മാറണമെന്നും വിജ്ഞാനവികസനത്തിന്‍റെ കേന്ദ്രങ്ങളായി വളരാൻ സർവകലാശാലകളെ അനുവദിക്കണമെന്നും വിദ്യാഭ്യാസ അവകാശ സംരക്ഷണസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടതായി സംസ്ഥാന ജനറൽ കൺവീനർ ടി. നാരായണൻ വട്ടോളി അറിയിച്ചു.

Tags:    
News Summary - the investigation against Dr. Gilbert is reprehensible

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.