തിരുവനന്തപുരം: മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ചെലവായത് 11,21,000 രൂപ. വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് സർക്കാർ വിവരം നൽകിയത്. സർക്കാർ സംവിധാനം ഇതിനായി ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിലുണ്ട്.
ഇരുവർ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിൽ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹൻലാൽ ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലം ഒന്നും വാങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.
ക്ലിഫ് ഹൗസിൽ രണ്ട് ദിവസമെടുത്ത് അതീവ രഹസ്യമായാണ് അഭിമുഖം ചിത്രീകരിച്ചത്. അഭിമുഖത്തിന് പിന്നിൽ സംവിധായകൻ ടി.കെ രാജീവ് അടക്കമുള്ള പ്രമുഖരാണുള്ളത്. പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ചും സിനിമയിലെ ഇഷ്ടങ്ങളെ കുറിച്ചും കൗതുകപരവും ലളിതവുമായ രീതിയിലാണ് കണ്ടും മിണ്ടിയും ഇരുവർ എന്ന അഭിമുഖം ആരംഭിക്കുന്നത്. മുമ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായും മോഹൻലാൽ അഭിമുഖം നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.