തിരുവനന്തപുരം: 15ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളക്ക് വെള്ളിയാഴ്ച തിരിതെളിയും. കൈരളി തിയറ്റ റില്‍ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് ഉദ്ഘാടനം ചെയ്യും. മന്ത്രി ആന്റണി രാജു അധ്യക്ഷതവഹിക്കും. ജെ.സി. ഡാനിയേല്‍ പുരസ്കാര ജേതാവ് ടി.വി. ചന്ദ്രന് മുഖ്യാതിഥി ആകും.
തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ ‘സെവന് വിന്റേഴ്സ് ഇന്‍ ടെഹ്റാന്’ പ്രദര്‍ശിപ്പിക്കും. 44 രാജ്യങ്ങളില്‍നിന്നായി നവാഗത സംവിധായകരുടെ ഉള്‍പ്പെടെ കാലികപ്രസക്തിയുള്ള പ്രമേയങ്ങളുള്‍ക്കൊള്ളുന്ന 286 ചിത്രങ്ങളാണ് മേളക്കെത്തുന്നത്. ഇന്ത്യയില്‍നിന്ന് ഓസ്കര് പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്ത ഷോനെക് സെന്നിന്റെ ‘ഓള് ദാറ്റ് ബ്രീത്സ്’ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കും. 63 ചിത്രങ്ങളാണ് മത്സരവിഭാഗത്തിലുള്ളത്. ചലച്ചിത്ര വിദ്യാർഥികളുടെയും ആസ്വാദകരുടെയും പഠനക്കളരിയായ മേളയില്‍ കൈരളി, ശ്രീ, നിള തിയറ്ററുകളിലായി രാവിലെ ഒമ്പതു മുതലാണ് പ്രദര്‍ശനം. ആഗസ്റ്റ് ഒമ്പതിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.