ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം

കോഴിക്കോട് :മെഡിക്കൽ കോളജ് ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; ആശുപത്രി ജീവനക്കാർക്കെതിരെ കുടുംബം. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ ഇല്ലാത്ത മോഷണ കുറ്റം ആരോപിച്ച് വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നതായി കുടുംബം ആരോപിച്ചു. വിശ്വനാഥൻ മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും കുടുംബം ആവശ്യപ്പെട്ടു. മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നെന്നാണ് ബന്ധുവിന്റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വയനാട് മേപ്പാടി പാറവയൽ സ്വദേശി വിശ്വനാഥൻ (46) ആണ് മരിച്ചത്. ആശുപത്രിക്ക് സമീപത്ത് 15 മീറ്ററോളം ഉയരമുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയ ഇയാളെ കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായിരുന്നു. ശനിയാഴ്ച രാവിലെയാണ് ആശുപത്രിക്ക് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയിൽ പൊലിസ് കേസെടുത്തിരുന്നു. 

Tags:    
News Summary - The incident in which a tribal youth committed suicide; Family vs. Hospital Staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.