കാസർകോട് ഭർത്താവ് യുവതിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി

കാസര്‍കോട്: യുവതിയെ ഭർത്താവ് തീകൊളുത്തി. യുവതി ജോലി ചെയ്യുന്ന ചെറുവത്തൂരിലെ മെഡിക്കല്‍ ഷോപ്പിലെത്തിയാണ് ഭര്‍ത്താവ് പ്രദീപൻ തീകൊളുത്തിയത്.

കൈയിലും മുഖത്തും സാരമായി പൊള്ളലേറ്റ ബിനിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ദാമ്പത്യപ്രശ്‌നങ്ങള്‍ കാരണം ഇരുവരും ഏതാനും നാളുകളായി അകന്നുതാമസിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപന്‍ ഭാര്യയെ ആക്രമിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ചെറുവത്തൂരിലെ വി.ആര്‍. മെഡിക്കല്‍ ഷോപ്പിലാണ് ബിനിഷ ജോലിചെയ്യുന്നത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ മെഡിക്കൽ ഷോപ്പിലെത്തിയ പ്രദീപന്‍ ഭാര്യയുമായി വാക്കുതര്‍ക്കമായി. പിന്നാലെ കൈയിലുണ്ടായിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചശേഷം തീകൊളുത്തുകയായിരുന്നു.

സംഭവസമയം ബിനിഷ മാത്രമാണ് സ്ഥാപനത്തിലുണ്ടായിരുന്നത്. കടയിലെ ഏതാനും മരുന്നുകളും ഫര്‍ണിച്ചറുകളും കത്തിനശിച്ചിട്ടുണ്ട്.

Tags:    
News Summary - The husband poured petrol on the woman and fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.