പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് കാറിലെത്തിയ സംഘം സ്ഥലംവിട്ടു

കുമ്പള: പ്രവാസിയുടെ മൃതദേഹം ആശുപത്രിയിലുപേക്ഷിച്ച് കാറിലെത്തിയ സംഘം സ്ഥലം വിട്ടു. സംഭവം കൊലപാതകമെന്ന് സംശയം. മുഗുവിലെ അബൂബക്കർ സിദ്ദീക്ക് (32) ആണ് മരിച്ചത്. മൃതദേഹം കാറിൽ കൊണ്ടുവന്ന് ബന്തിയോട് ഡി.എം. ഹെൽത്ത് കെയറിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.

ദുബായിലായിരുന്ന സിദ്ദീക്ക് സുഹൃത്തുക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ ശനിയാഴ്ച നാട്ടിലെത്തിയതാണെന്ന് പറയപ്പെടുന്നു. ഒപ്പമെത്തിയവർ കടന്നു കളഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം പൊലീസിൽ അറിയിച്ചത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം വിദഗ്ധ പോസ്റ്റുമോർട്ടത്തിന് പരിയാരത്തേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - The group left the body of the expatriate in the hospital in a car and left the place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.